play-sharp-fill

ഉദ്യോഗാർത്ഥികൾ പ്രെഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി. എസ്. സി

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി. പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം. പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം. ആധാറില്ലാത്തവർ തിരിച്ചറിയൽ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണമെന്നും നിർദ്ദേശമുണ്ട്.വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ […]

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പർ ഒക്‌ടോബർ ഒന്നു മുതൽ പ്രവർത്തന രഹിതമാകും

സ്വന്തം ലേഖിക മുംബൈ: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡ് ഒക്‌ടോബർ 1 മുതൽ പ്രവർത്തന രഹിതമാകും.ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്തംബർ 30 വരെയാണ് നിലവിൽ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇത് സംബന്ധമായ നിയമഭേദഗതി പ്രഖ്യാപിച്ചത്. പാൻനമ്പർ പ്രവർത്തനരഹിതമായാലുള്ള തുടർ നടപടികൾ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോർഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, പാൻനമ്ബർ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേൺ നൽകാൻ ആധാർനമ്പർ നൽകിയാൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇവർക്ക് പാൻ ഇല്ലെങ്കിൽ ആധാറിൽ നിന്നുള്ള വിവരങ്ങൾ […]

ആധാർകാർഡിൽ പുതിയ വിവരങ്ങൾ ചേർക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം : ആധാർകാർഡിൽ പുതിയവിവരങ്ങൾ ചേർക്കുന്നതിന് ഇനി കൂടുതൽ സേവന നിരക്ക് നൽകേണ്ടിവരും. വിലാസം, മൊബൈൽ നമ്പർ എന്നിവ മാറ്റുന്നതിനും ബയോമെട്രിക് ഡാറ്റ ചേർക്കുന്നതിനും മറ്റുമാണ് കൂടുതൽനിരക്ക് നൽകേണ്ടിവരിക. ആധാർകാർഡിൽ പേര്, വിലാസം, ലിംഗം, ഇമെയിൽ ഐഡി, മൊബൈൽനമ്ബർ തുടങ്ങിയവ ചേർക്കുന്നതിനോ മാറ്റുന്നതിനോ 50രൂപയാണ് ഇനി മുതൽ നൽകേണ്ടത്. ഇതുവരെ 25രൂപയായിരുന്നു ഈടാക്കിയിരുന്നത്. അതേസമയം, വിലാസം മാറ്റുന്നതും മറ്റും ഓൺലൈനായി സ്വയം ചെയ്യുകയാണെങ്കിൽ പണമൊന്നും ഈടാക്കില്ലെന്ന് യുഐഡിഎഐയുടെ അറിയിപ്പിൽ പറയുന്നു. ആധാർ സെന്റർ വഴി സേവനം പ്രയോജനപ്പെടുത്തുമ്പോഴാണ് നിരക്ക് ഈടാക്കുക. യുഐഡിഎഐയുടെ […]