play-sharp-fill
നിരോധനാജ്ഞയ്ക്ക് അദ്ധ്യാപകർക്കു പുല്ലുവില: അൻപതുപേർക്ക് ഇരിക്കാവുന്ന ഹാളിൽ ആയിരം പേർ: ഹയർസെക്കൻഡറി മൂല്യ നിർണ്ണയം കഞ്ഞിക്കുഴിയിൽ നടന്നത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്; പ്രതിഷേധവുമായി അദ്ധ്യാപകർ; വീഡിയോ ഇവിടെ കാണാം

നിരോധനാജ്ഞയ്ക്ക് അദ്ധ്യാപകർക്കു പുല്ലുവില: അൻപതുപേർക്ക് ഇരിക്കാവുന്ന ഹാളിൽ ആയിരം പേർ: ഹയർസെക്കൻഡറി മൂല്യ നിർണ്ണയം കഞ്ഞിക്കുഴിയിൽ നടന്നത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്; പ്രതിഷേധവുമായി അദ്ധ്യാപകർ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: അൻപതു പേർക്ക് ഇരിക്കാവുന്ന ഹാളിൽ ആയിരത്തോളം അദ്ധ്യാപകരെ കുത്തി നിറച്ച് പരീക്ഷാ പുനർ മൂല്യ നിർണ്ണയം നടത്തുന്നതായി പരാതി. കഞ്ഞിക്കുഴി ഹോളിഫാമി സ്‌കൂളിൽ നടക്കുന്ന ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണ്ണയത്തിന്റെ വേദിയിലാണ് നിരോധനാജ്ഞ പോലും ലംഘിച്ച് അദ്ധ്യാപകർ കൂട്ടം കൂടിയിരിക്കുന്നത്. അൻപതു പേർക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന വേദിയിലാണ് ആയിരത്തോളം അദ്ധ്യാപകർ നിരന്നു നിന്ന് പരീക്ഷാ മൂല്യനിർണ്ണയം നടത്തുന്നത്. വീഡിയോ ഇവിടെ കാണാം


കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അഞ്ചു പേരിൽ കൂടുതൽ ഒന്നിച്ചു കൂടരുതെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുമ്പോഴാണ് ഇപ്പോൾ ഈ തീരുമാനം അട്ടിമറിച്ച് അദ്ധ്യാപകർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതലാണ് കഞ്ഞിക്കുഴി ഹോളി ഫാമിലി സ്‌കൂളിൽ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണ്ണയം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇവിടെ 74 ബഞ്ചു മാത്രമാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. മൂല്യ നിർണ്ണയത്തിനായി 1400 അദ്ധ്യാപകരോടാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലായിടത്തും ഒരു മീറ്റർ അകലത്തിലാണ് ആളുകളോടു നിൽക്കാൻ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ സർക്കാരിലെ ഒരു വകുപ്പ് തന്നെ അദ്ധ്യാപകരെ ഹാളിൽ കുത്തിത്തിരുകി ഇരുത്തിയിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അദ്ധ്യാപകർ ഒത്തുകൂടിയത് പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. വിവിധ അദ്ധ്യാപക സംഘടനകളും ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനിടെ ഇത്തരത്തിൽ നിയന്ത്രണൾ ലംഘിച്ച് അദ്ധ്യാപകർ ഒത്തു കൂടിയത് കടുത്ത പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.