തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ; ആരാധകരോട് പ്രാര്‍ഥിക്കണമെന്ന്‌ കുടുംബം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഷിങ്ടണ്‍: ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.

യുഎസില്‍ താമസിക്കുന്ന സാക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും ആശങ്കയിലാണെന്നും പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനും അദ്ദേഹത്തിന്റെ സുഹൃത്തുമായ രാകേഷ് ചൗരസ്യ പറഞ്ഞു.

സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി ആരാധകരോട് പ്രാര്‍ഥിക്കണമെന്ന്‌ കുടുംബം അറിയിച്ചു. സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ വാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് ആലം എക്‌സില്‍ കുറിച്ചു