
സ്വന്തം ലേഖകൻ
തൃശൂർ : നാടിനും വീടിനും അഭിമാനമായി ഒരു വീട്ടിൽ നിന്ന് ഒരേ ദിവസം രണ്ട് സബ്ഇൻസ്പെക്ടർമാരും പൊലീസ് സേനയിലേക്ക്. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ 141 സബ് ഇന്‍സ്പെക്ടർമാരില്‍ തോണ്ടലില്‍ പടീറ്റതില്‍ വീട്ടില്‍ എസ് സജിത് മോനും അനുജൻ ശ്രീജിത്തിന്റെ ഭാര്യ സബിതയുമാണ് ഒരു വീട്ടിൽ നിന്ന് പോലീസ് സേനയിലേക്ക് എത്തിയത്. ഇവർ രണ്ടുപേരെ കൂടാതെ കേരള സർവകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ എം കെ ശ്യാമാണ് എസ്ഐയായത്.
അസ്തിത്വവാദമായിരുന്നു ഗവേഷണ വിഷയം. ഭരണഘടനാമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പൊലീസില്‍ ചേരുന്നതില്‍ അഭിമാനമാണെന്ന് ശ്യാം പറഞ്ഞു. ഇടുക്കി കഞ്ഞിക്കുഴി ലതയുടെയും പരേതനായ കുമാരന്റെയും മകനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: ഗൗരി. മകള്‍: ബോധി. 141 പരിശീലനാർഥികളില്‍ 41 പേർ ബിടെക് ബിരുദധാരികളാണ്. ആറ് എംടെക്, എട്ട് എംബിഎ, 24 ബിരുദാനന്തരബിരുദം, 60 ബിരുദം എന്നിങ്ങനെ ഉയർന്ന യോഗ്യത നേടിയവരും സേനയുടെ ഭാഗമായി.
എം എ ഇംഗ്ലീഷ് ബിരുദധാരിയായ സബിത സെക്കന്റ് പരേഡ് കമാൻഡന്റായിരുന്നു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചതിന് ബെസ്റ്റ് ഇൻഡോറായി തെരഞ്ഞെടുത്തു. മാവേലിക്കര സോപാനം വീട്ടില്‍ വി ശിവദാസന്റെയും സുലോചനയുടെയും മകളാണ്. സിവില്‍ സർവീസില്‍ പരിശീലനത്തിനിടെയാണ് പിഎസ്സി എസ്ഐ ടെസ്റ്റും എഴുതിയത്. ഭർത്താവ് ശ്രീജിത് സിവില്‍ എൻജിനിയറാണ്. സബിത എസ്ഐ ആയതോടെ ശ്രീജിത്തും പിഎസ്സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്.
സജിത് എയ്റനോട്ടിക് എൻജിനിയറിങ് ബിരുദധാരിയാണ്. എൻ ശശിയുടെയും തുളസിയുടെയും മകനാണ്. ഭാര്യ: നിത്യ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഫാർമകോളജി വിഭാഗത്തില്‍ അസി. പ്രൊഫസറാണ്. മകള്‍ നൈനിക. സബിതക്ക് തിരുവനന്തപുരം റേഞ്ചിലും സജിത്തിന് കണ്ണൂർ റേഞ്ചിലുമാണ് നിയമനം.



