play-sharp-fill
സിറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പതിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2022 ജനുവരി 6 ന് ആരംഭിക്കും;മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ
സിറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പതിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2022 ജനുവരി 6 ന് ആരംഭിക്കും.

വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 58 വൈദികമേലദ്ധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും.

ജനുവരി 6 വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ മൂന്നു ദിവസം സിനഡിനൊരുക്കമായി പിതാക്കന്മാർ പ്രാർത്ഥനയിൽ ചിലവഴിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 9 തിങ്കളാഴ്ച രാവിലെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

14-ാം തിയതി ശനിയാഴ്ച സിനഡ് സമ്മേളനം സമാപിക്കും.

Tags :