സ്പീക്കറുടെ രഹസ്യ സിം കാര്‍ഡ് നമ്പറായ 6238830969 ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ; കസ്റ്റംസ് സംശയിക്കുന്ന മന്‍സൂര്‍ അലി ആരാണ്?; അയാളുമായി എസ്.ആര്‍.കെ എന്നറിയപ്പെടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്താണ് ബന്ധം?

സ്പീക്കറുടെ രഹസ്യ സിം കാര്‍ഡ് നമ്പറായ 6238830969 ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ; കസ്റ്റംസ് സംശയിക്കുന്ന മന്‍സൂര്‍ അലി ആരാണ്?; അയാളുമായി എസ്.ആര്‍.കെ എന്നറിയപ്പെടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്താണ് ബന്ധം?

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡ് ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ. എന്നാണ്. സ്പീക്കറുടെ ചുരുക്ക പേരാണ് എസ്.ആര്‍.കെ. ഇതിലെ മന്‍സൂര്‍ അലി ആരാണെന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

സ്പീക്കറുടെ നമ്പര്‍ ആരോ സേവ് ചെയ്തിരിക്കുന്നത് മന്‍സൂര്‍ അലി എസ്.ആര്‍കെ എന്നായതിനാലാണ് ട്രൂ കോളറില്‍ ആ പേര് കാണിക്കുന്നത്. മന്‍സൂര്‍ അലി എന്നയാളുമായി സ്പീക്കര്‍ക്ക് ബന്ധമുള്ളതിനാലാവും അത്തരത്തില്‍ പേര് സേവ് ചെയ്തിരിക്കുന്നത് എന്നാണ് ഡോളര്‍ കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ അനുമാനം. അതുകൊണ്ട് തന്നെ മന്‍സൂര്‍ അലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് സംശയം. സ്പീക്കറുടെ സ്വപ്ന ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു. ഇപ്പോഴും ഈ ഫോണ്‍ സ്വിച്ച് ഓഫാണ്. ഈ ഫോണ്‍ സ്പീക്കര്‍ക്ക് തലവേദനയാകുമെന്നാണ് സൂചന.

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊര്‍ജിതമാക്കിയ കസ്റ്റംസ് സ്പീക്കറുമായി ബന്ധമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമായ പൊന്നാനി സ്വദേശി നാസര്‍, മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്തത്. നാസറിന്റെ പേരിലുള്ള സിം കാര്‍ഡാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ ഉപയോഗിച്ചിരുന്നത്.

മസ്‌കറ്റില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീര്‍ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീന്‍ ആയ കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പമാണ് 2018-ല്‍ നടന്ന അഭിമുഖത്തിനായി സ്വപ്ന എത്തിയത്. സ്വപ്നയെ നിയമിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തതായും നേരത്തെ വ്യക്തമായിരുന്നു.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയാണ് പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണമടങ്ങുന്ന ഒരു ബാഗ് പിടിച്ചെടുക്കുന്നു. ആ ബാഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സ്വപ്ന സുരേഷ് എന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയിലേക്ക് എത്തുകയും പിന്നീട് കേരളം കണ്ട ഏറ്റവും വിവാദപൂര്‍ണ്ണമായ കേസിന് വഴിവെക്കുകയായിരുന്നു.