ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ; എൻ.ഐ.എ ശേഖരിച്ചത് നിർണ്ണായക വിവരങ്ങൾ; സംശയമുന വീണ്ടും ശിവശങ്കറിലേയ്ക്കു തന്നെ; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലും ശിവശങ്കറിന് ക്ലീൻ ചിറ്റില്ല

ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ; എൻ.ഐ.എ ശേഖരിച്ചത് നിർണ്ണായക വിവരങ്ങൾ; സംശയമുന വീണ്ടും ശിവശങ്കറിലേയ്ക്കു തന്നെ; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലും ശിവശങ്കറിന് ക്ലീൻ ചിറ്റില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വപ്‌ന സുരേഷ് എന്ന കള്ളക്കടത്തുകാരി കുരുക്കിയ കുടുക്കിൽപ്പെട്ട് ശിവശങ്കർ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സംസ്ഥാന സർക്കാരും ശ്വാസം മുട്ടുന്നു. മൂന്നാം തവണയും എൻ.ഐ.എ ചോദ്യം ചെയ്തു വിട്ടയച്ചിട്ടും ഇതുവരെയും ശിവശങ്കരന് ക്ലീൻചിറ്റ് നൽകാൻ അന്വേഷണ ഏജൻസികൾ തയ്യാറായിട്ടില്ല. ഇത് അക്ഷരാർത്ഥത്തിൽ സർക്കാരിനും ശിവശങ്കരനും കൂടുതൽ കുരുക്കിയിട്ടുണ്ട്.

മൂന്നാം തവണ 9.15 മണിക്കൂറോളമാണ് ശിവസങ്കറിനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്ന സുരേഷിനൊപ്പമിരുത്തിയാണ് എൻഐഎ ചോദ്യം ചെയ്തത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കർ എൻഐഎയുടെ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടു പിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മൂന്നു ദിവസങ്ങളിലായി രണ്ടു തവണ ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ മടങ്ങി. തന്റെ പോളോ കാറിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി ഉണ്ടായില്ല.

സ്വപ്ന സുരേഷ് ശിവശങ്കറുമായി നടത്തിയ വാട്സാപ്, ടെലളാം ചാറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു. ഇത് തിരിച്ചെടുത്ത അന്വേഷണ സംഘം ഇതിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇതിനു പുറമേ സ്വപ്നയുടെയും ഒന്നാം പ്രതി സന്ദീപ് നായരുടെയും ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമായി രണ്ട് ജിബിയോളം വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മൊഴികൾ കൂടി പരിശോധിച്ച അന്വേഷണ സംഘം ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.

സ്വർണക്കടത്തുമായി എം.ശിവശങ്കറിന് ബന്ധമുണ്ടോ, സ്വപ്നയുടെ ഇടപാടുകളെക്കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അന്വേഷണ സംഘം പ്രധാനമായി തേടിയത്.

എം. ശിവശങ്കറിനെ നേരത്തെ ജൂലൈ 23ന് തിരുവനന്തപുരത്തു വച്ച് എൻഐഎ അന്വേഷണ സംഘം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് 7നും 28നും തുടർച്ചയായ രണ്ടു ദിവസങ്ങൾ നെടുനീളൻ ചോദ്യം ചെയ്യലാണ് എൻഐഎ നടത്തിയത്. ആദ്യ ദിവസം ഒമ്ബതു മണിക്കൂറും രണ്ടാമത്തെ ദിവസം പത്തരമണിക്കൂറും ചോദ്യം ചെയ്തിരുന്നു. എന്നിട്ടും ഉത്തരങ്ങളിൽ മതിയായ വ്യക്തത വരാതെ വന്നതോടെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.

നേരത്തെ നടത്തിയ ചോദ്യം ചെയ്യലുകളിൽ സ്വപ്നയുടെ സ്വർണക്കടത്ത് ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ശിവശങ്കർ അവകാശപ്പെട്ടത്. എന്നാൽ നേരത്തെ നൽകിയ മൊഴിയും ഇവരുടെ ചാറ്റ് വിവരങ്ങളും തമ്മിൽ വൈരുധ്യം പ്രകടമായതോടെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതികൾക്ക് തലസ്ഥാനത്ത് ഫ്ളാറ്റ് എടുത്തു നൽകിയത് എം.ശിവശങ്കർ നിർദ്ദേശിച്ചിട്ടാണ് എന്ന എന്ന വിവരം നേരത്തെ വ്യക്തമായിരുന്നു. സ്വപ്ന സുരേഷിന് ലോക്കർ എടുത്ത് നൽകിയത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വ്യക്തമാക്കിയിരുന്നു. അതുപോലെ ഐടി പാർക്കിൽ ജോലി വാങ്ങിക്കൊടുത്തത് ശിവശങ്കറാണ് എന്ന വിവാദവും ഉയർന്നിരുന്നു.

ചൊവാഴ്ച മുതൽ സ്വപ്ന എൻഐഎയുടെ കസ്റ്റഡിയിലുണ്ട്. നാളെ വരെ മാത്രമാണ് എൻഐഎയ്ക്ക് സ്വപ്നയെ ചോദ്യം ചെയ്യാനുള്ള അവസരമുള്ളത്. നാളെ വീണ്ടും സ്വപ്നയെ ജയിലിലേക്ക് തന്നെ മടക്കി അയക്കും. അതിനു മുന്നോടിയായാണ് ശിവശങ്കറിനെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിച്ച് എൻഐഎ ചോദ്യം ചെയ്യുന്നത്.

രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്ന ഏജൻസി ഒരു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ മൂന്നാം തവണയും ചോദ്യം ചെയ്യുന്നു എന്നത് തന്നെ പിണറായി സർക്കാരിനു മുഖം അടിച്ചുള്ള അടിയാണ്. പ്രതിപ്പട്ടികയിൽ വന്നാൽ എൻഐഎയ്ക്ക് എപ്പോൾ വേണമെങ്കിലും അറസ്റ്റ് രേഖപ്പെടുത്താവുന്നതാണ്. 2000 ജിബി ഡാറ്റ കണ്ടെടുത്ത വിവരം ചോദിച്ചപ്പോൾ എ ൻഐഎയോട് സ്വപ്ന പറഞ്ഞത് അത് സിനിമയും മറ്റും ഡൗൺ ലോഡ് ചെയ്ത് താൻ അത് ഡിലീറ്റ് ചെയ്ത് കളഞ്ഞു എന്നാണ്.

2000 ജിബി എന്നത് താൻ ഡിലീറ്റ് ചെയ്ത് കളഞ്ഞ മുഴുവൻ വിവരങ്ങളുമാണ്. അതിൽ യുഎഇ കോൺസുലേറ്റുമായും ഐടി പദ്ധതികളുമായും ബന്ധപ്പെട്ട ഫയലുകളാണ്.

പക്ഷെ നിർണ്ണായകമായ ചാറ്റ് വിവരങ്ങൾ,ശിവശങ്കറുമായി ഉള്ളത് എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് നിർണ്ണായകമായ വിധത്തിൽ സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നയിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് ചൊവാഴ്ച മുതൽ എൻഐഎ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നു സ്വപ്നാ സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എൻഐഎ ചോദ്യം ചെയ്യുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ നൽകിയ മൊഴികളും സ്വപ്ന നൽകിയ മൊഴികളും തമ്മിൽ ചേരുന്നില്ലെന്ന് മനസിലാക്കിയാണ് ശിവശങ്കറിനെ സ്വപ്നയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത്.

ശിവശങ്കർ-സ്വപ്ന മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി.ജലീൽ, ബിനീഷ് കോടിയേരി എന്നിവരെ ചോദ്യം എൻഐഎ ചെയ്യാനുള്ള സാധ്യതകളും കൂടുകയാണ്. എൻസിബിയാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ സാധ്യതകൾ ഏറെയുള്ളത്. അനൂപ് മുഹമ്മദിന്റെ മൊഴികൾ എൻസിബി വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എൻഐഎയും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. രണ്ടു ദിവസം മുൻപ് സ്വപ്ന സുരേഷിനെയും നേരത്തെ സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഇവരുടെ ലാപ്‌ടോപ്, മൊബൈൽഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും പശ്ചാത്തലത്തലത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെ എൻഐഎ ഇന്നലെയും സിആപ്ടിൽ പരിശോധന നടത്തുകയും അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.