സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി; 68 എസ്.എച്ച്.ഒമാർക്കു മാറ്റം; കോട്ടയം ജില്ലയിൽ ഈ എസ്.എച്ച്.ഒമാരും മാറും; മാറുന്ന എസ്.എച്ച്.ഒമാർ ആരൊക്കെ; തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി; 68 എസ്.എച്ച്.ഒമാർക്കു മാറ്റം; കോട്ടയം ജില്ലയിൽ ഈ എസ്.എച്ച്.ഒമാരും മാറും; മാറുന്ന എസ്.എച്ച്.ഒമാർ ആരൊക്കെ; തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി. 69 സി.ഐമാരെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ആറു സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരാണ് മാറിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഗാന്ധിനഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ, പൊൻകുന്നം, അയർക്കുന്നം, എരുമേലി സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്കാണ് മാറ്റമുണ്ടായിരിക്കുന്നത്.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയാണ് ഗാന്ധിനഗറിലെ പുതിയ സ്റ്റേഷൻ ഹൗസ് ഓഫിസർ. നിലവിൽ ഗാന്ധിനഗറിൽ ജോലി ചെയ്യുന്ന ജി.ഗോപകുമാറിനെ കടുത്തുരുത്തിയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിൽ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസറായ ബി.എസ് ബിനുവിന് പാലക്കാട് ചിറ്റൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ചിറ്റൂർ എസ്.എച്ച്.ഒ ആയ രാജേഷ്‌കുമാർ സി.ആറിനെ കോട്ടയം ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസറായും നിയമിച്ചിട്ടുണ്ട്. ആലപ്പുഴ വെൺമണി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എം.എസ് രാജീവിനെ പൊൻകുന്നം സ്റ്റേഷനിലേയ്ക്കു നിയമിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന ഷിഹാബുദീനെ വെൺമണി പൊലീസ് സ്റ്റേഷനിലേയ്ക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

അയർക്കുന്നത്തെയും എരുമേലിയിലെയും എസ്.എച്ച്.ഒമാരെ പരസ്പരം മാറ്റിയിട്ടുണ്ട്. നിലവിൽ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസറായ സജീവ് ചെറിയാനെ എരുമേലിയിലേയ്ക്കു മാറ്റിയപ്പോൾ, ഇവിടെ നിന്നും ആർ.മധു അയർക്കുന്നത്ത് എത്തും. ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അൻസാരിയ്ക്കും മാറ്റമുണ്ടെങ്കിലും പുതിയ പോസ്റ്റിംങ് നൽകിയിട്ടില്ല.