കൊല്ലം: പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്ഐ സുമേഷ് ലാൽ, ഡ്രൈവർ സി മഹേഷ് എന്നിവരെ റൂറൽ എസ് പി സസ്പെൻഡ് ചെയ്തു.
മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ തടഞ്ഞതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിവരം അറിഞ്ഞത്.
നാലുദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഒരുസംഘം ആളുകൾ രാത്രി പൊലീസ് പട്രോളിങ് വാഹനം തടയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് കൺട്രോൾ റൂം വാഹനം നാട്ടുകാർക്കിടയിലൂടെ അതിവേഗത്തിലാണ് സഞ്ചരിച്ചത്. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായും പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു.