പൊലീസ് കൺട്രോൾ റൂം വാഹനം നാട്ടുകാർക്കിടയിലൂടെ സഞ്ചരിച്ചത് അമിതവേഗത്തിൽ; പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്ന നിലയിൽ; ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ തടഞ്ഞു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Spread the love

കൊല്ലം: പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്ഐ സുമേഷ് ലാൽ, ഡ്രൈവർ സി മഹേഷ് എന്നിവരെ റൂറൽ എസ് പി സസ്പെൻഡ് ചെയ്തു.

video
play-sharp-fill

മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ തടഞ്ഞതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിവരം അറിഞ്ഞത്.

നാലുദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഒരുസംഘം ആളുകൾ രാത്രി പൊലീസ് പട്രോളിങ് വാഹനം തടയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങൾ പുറത്തുവന്നതോടെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് കൺട്രോൾ റൂം വാഹനം നാട്ടുകാർക്കിടയിലൂടെ അതിവേഗത്തിലാണ് സഞ്ചരിച്ചത്. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായും പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു.