
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ; ഒളിവിൽ പോയ പ്രതിയെ പിടികൂടി പോലീസ്
തിരുവനന്തപുരം: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭർത്താവ് ബാബു ജോൺ (52) വെട്ടി പരിക്കേൽപ്പിച്ചത്.
വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രി വിജയ താമസിക്കുന്ന വീട്ടിലെത്തിയ ബാബു വഴക്കുണ്ടാക്കി. ഇതേ തുടർന്ന് പ്രതി വിജയയെ വെട്ടി.
കൈകളിലും താടിയിലും പരിക്കേറ്റ വിജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ ബാബു ജോണിനെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0