video
play-sharp-fill

പത്ത് ദിവസമായി സുശാന്ത് വല്ലാതെ അസ്വസ്ഥനായിരുന്നു ; ജോലിക്കാരോട് അടുത്ത ശമ്പളം തരാൻ തനിക്ക് കഴിയുമോ എന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു ; മരണത്തോട് അടുത്ത ദിവസങ്ങളിൽ സുശാന്തിന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി  ജോലിക്കാരൻ

പത്ത് ദിവസമായി സുശാന്ത് വല്ലാതെ അസ്വസ്ഥനായിരുന്നു ; ജോലിക്കാരോട് അടുത്ത ശമ്പളം തരാൻ തനിക്ക് കഴിയുമോ എന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു ; മരണത്തോട് അടുത്ത ദിവസങ്ങളിൽ സുശാന്തിന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി  ജോലിക്കാരൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വളരെ കുറച്ച് നാളുകളായി ഇന്ത്യൻ സിനിമാ രംഗം ഒട്ടനവധി മുൻനിര താരങ്ങളുടെ വേർപാടിന് സാക്ഷ്യം വഹിച്ചിരുന്നു. ഇതിൽ എല്ലാവരെയും ഏറെ ഞെട്ടിച്ചൊരു വിയോഗമായിരുന്നു സുശാന്തിന്റേത്. മുംബൈയിലെ വാടക വീട്ടിൽ നിന്നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

സുശാന്തിന്റെ മരണവിവരം വീട്ടുജോലിക്കാരൻ ആയിരുന്നു പൊലീസിനെ വിവരം അറിയിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും സുശാന്തിനെ പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് ജോലിക്കാരും സുഹൃത്തുക്കളും ചേർന്ന് വാതിൽ തുറന്ന് മുറിയ്ക്കുള്ളിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ അവസാനത്തെ പത്ത് ദിവസത്തെ സ്വഭാവത്തെക്കുറിച്ച് ജോലിക്കാരൻ പറഞ്ഞതാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

മുംബൈയിലെ ഭാദ്രയിലെ ജോബസ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെന്റ് ലാണ് സുശാന്ത് താമസിച്ചിരുന്നത്. സുശാന്തിനൊപ്പം മൂന്ന ജോലിക്കാരും അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ മാസത്തെ ശമ്പ്‌ളം മുഴുവൻ അദ്ദേഹം വീട്ടിലെ ജോലിക്കാർക്ക് നൽകിയിരുന്നു. പണം നൽകാൻ നേരം താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വേദന ആകുന്നത്.

തന്റെ മരണം മുൻകൂട്ടി കണ്ടുകൊണ്ട് സംസാരിക്കുപോലെയായിരുന്നു താരത്തിന്റെ വാക്കുകൾ. അടുത്ത ശമ്പളം തരാൻ തനിക് കഴിയുമോ ഇല്ലയോ എന്ന് അറിയില്ല എന്നായിരുന്നു സുശാന്ത് പറഞ്ഞത്. മരിക്കുന്നതിന് തലേന്ന് വീട്ടിൽ കൂട്ടുകാർക്കൊപ്പം അധിക സമയം ചിലവഴിച്ചിരുന്നു.

രാത്രി ഏറെ വൈകിയാണ് സുശാന്ത് അന്ന് ഉറങ്ങാനായി പോയത്. അതിനാൽ തന്നെ രാവിലെ എഴുന്നേൽക്കാൻ വൈകിയത് ജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ല. ശനിയാഴ്ച ജോലിക്കാർക്ക് ഒപ്പം അദ്ദേഹത്തിന്റെ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

അതേസമയം സുശാന്ത് വീട്ടിൽ നടത്തിയ പാർട്ടിയെക്കുറിച്ച് സുഹൃത്തും നടനുമായ സൂര്യ ദ്വിവേദി പറഞ്ഞിരുന്നു.

സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തും ബോജ്പുരി നടനുമായ സൂര്യ ദ്വിവേദി പറഞ്ഞു. നേരത്തെ ഇരുവരും ഒരുമിച്ചായിരുന്നു താമസം. കൂടാതെ സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നതായി താൻ വിശ്വസിക്കുന്നില്ലെന്നും സൂര്യാദ്വിവേദി പറഞ്ഞു.