Spread the love

കൊച്ചി : 21 വയസ്സിനിടെ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി നാലു കേസുകളില്‍പ്രതിയാണ് സൂര്യപ്രഭ .

video
play-sharp-fill

പൊറുതി മുട്ടിയതോടെ കാപ്പചുമത്തി ജില്ലയ്ക്ക് പുറത്താക്കിയെങ്കിലും നാലാം പക്കം വീണ്ടും ജില്ലയില്‍. അറസ്റ്റിലായ തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്.

അമ്പരപ്പിക്കുന്നതാണ് ഈ 21 വയസ്സുകാരിയുടെ ജീവിതവും ജീവിത പശ്ചാത്തലവും.
അടിപിടി, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളാണ് സൂര്യപ്രഭയ്ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍പാലസ്, ഉദയംപേരൂര്‍ സ്റ്റേഷനുകളിലായി ഉള്ളത്. വീണ്ടും കേസുകള്‍ വന്നതോടെ ശല്യം സഹിക്കാനാകാതെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാല് ദിവസം മുന്‍പ് സൂര്യപ്രഭയ്ക്കെതിരെ കാപ്പ ചുമത്തി പുറത്താക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റി പൊലീസിന്റെ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു വിലക്ക്. ”ഈ വിലക്ക് ലംഘിച്ച്‌ ഉദയംപേരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ച വിവരം അറിഞ്ഞ് ഞങ്ങള്‍ പിടികൂടുകയായിരുന്നു. ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.”- ഉദയംപേരൂര്‍ സബ് ഇന്‍സ്‌പെക്ടര് പി.സി.ഹരികൃഷ്ണന്‍ പറഞ്ഞു.

2022ല്‍ 18-ാം വയസ്സില്‍ സൂര്യപ്രഭ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്‌ കഴിക്കുന്ന മരുന്നുകള്‍ സൂര്യപ്രഭയുടെയും സുഹൃത്തിന്റെയും പക്കല്‍നിന്നു പിടിച്ചെടുക്കുകയായിരുന്നു. അരൂര്‍ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ വ്യാജ കുറിപ്പടികളുണ്ടാക്കി മരുന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.