Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കൊച്ചി: സുരേഷ് ഗോപിയോട് തൃശൂരില്‍ വച്ച്‌ ചോദ്യം ചോദിച്ച്‌ വിവാദത്തിലായ വനിതാ റിപ്പോര്‍ട്ടര്‍ക്ക് സ്ഥലം മാറ്റം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന സൂര്യ സുജിയെ ആണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.

ഗരുഡൻ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി തൃശ്ശൂരിലെ ഒരു തിയറ്ററിലെ പ്രസ് മീറ്റിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സുരേഷ് ഗോപിയുടെ നിലപാടിനെതിരെ ചോദ്യം ഉയര്‍ന്നത്. സൂര്യ സുരേഷ് ഗോപിയോട് ഈ ചോദ്യം വീണ്ടും ചോദിക്കുകയും പ്രകോപിതനായ സുരേഷ് ഗോപി കയര്‍ക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നിട് സൂര്യയെ മാറ്റി ആയിരുന്നു സുരേഷ് ഗോപി മറ്റു ചാനലുകള്‍ക്ക് ബൈറ്റ് നല്‍കിയത്. സൂര്യയെ പിന്തുണയ്ക്കാൻ മറ്റു ചാനലുകളുടെ പ്രതിനിധികളും തയ്യാറായില്ല. ഈ സംഭവത്തിന് പിന്നാലെ സൂര്യയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ വലിയ പിന്തുണയൊക്കെ നല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഇവരെ കൊച്ചിയിലേക്ക് മാറ്റി.

അതേസമയം സ്ഥലം മാറ്റം നേരെത്തെ തീരുമാനിച്ചതാണെന്നും ഇപ്പോള്‍ നടപ്പാക്കിയതേയുള്ളുവെന്നും പറയുന്നുണ്ട്.