Spread the love

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചു. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

video
play-sharp-fill

2029ലെ ലോക്സഭ തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ എന്നിവ ലക്ഷ്യം വെച്ചുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്കാണ് ബിജെപി ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ ഏറ്റവും അധികം ആരോപണം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മാറ്റുമോ എന്നാണ് ആകാംക്ഷ. പ്രതിപക്ഷ പാര്‍ട്ടികളും സിജെപി അടക്കമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കുന്ന സമയം കൂടിയാണ്. 10 മുതല്‍ 12 വരെ വകുപ്പുകളില്‍ അഴിച്ചുപണിക്ക് സാധ്യതയാണ് കാണുന്നത്. റെയില്‍വേ, ധനം അടക്കം പ്രധാന വകുപ്പുകളില്‍ അഴിച്ചു പണിക്ക് സാധ്യത പറയുന്നു.