
ഭരിക്കുന്നവരുടെ ദുഷ്ചെയ്തി; കേന്ദ്ര പദ്ധതികളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി.
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കേന്ദ്ര പദ്ധതികളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും.കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ കേരളത്തില്‍ കുറവാണ്. കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തിയാണിതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പാലായില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തിയെ ചോദ്യം ചെയ്യാൻ ചങ്കൂറപ്പുള്ള ഒരു നേതാവും ഭരണപക്ഷത്ത് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര പദ്ധതികള്‍ ജനങ്ങള്‍ അറിയാൻ പാടില്ലെന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പല പദ്ധതികളും കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ട് പാവങ്ങളുടെ കരങ്ങളിലേക്ക് ഇവ എത്തുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ഡിഎംകെ ഭരിക്കുന്ന നാട്ടില്‍ ആവാസ് യോജന, മുദ്ര തുടങ്ങി നിരവധി പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചു. സര്‍ക്കാരിന്റെ ദുഷ്ചെയ്തി കൊണ്ട് അര്‍ഹതപ്പെട്ട ഒരുപാട് പേരാണ് കഷ്ടത അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.