play-sharp-fill
കൊടകര കുഴൽപ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; ബി.ജെ.പി. നേതാക്കള്‍ അടപടലം കുടുങ്ങുമോ

കൊടകര കുഴൽപ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; ബി.ജെ.പി. നേതാക്കള്‍ അടപടലം കുടുങ്ങുമോ

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി.യുടെ തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും.

 

തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

അതേസമയം, കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍വെച്ചാണ് ചോദ്യം ചെയ്യല്‍. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

 

സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നല്‍കി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.

 

 

 

Tags :