രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുത്.! ജനന നിയന്ത്രണത്തിന് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോടതി നിര്‍ദ്ദേശം; പലവിധ ആവശ്യങ്ങളുമായി വരുന്ന ഹര്‍ജിക്കാര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കുകയല്ല തങ്ങളുടെ ജോലിയെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകന്‍
ദില്ലി: ജനന നിയന്ത്രണത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുത്. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങളും സബ്സിഡികളും നല്‍കരുത്. വോട്ടവകാശം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. വിഷയം കോടതിയുടെ പരിഗണനയില്‍പ്പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ്. കെ കൗള്‍, എ. എസ് ഓക തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു.
വിഷയം വിഷയം സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ നിയമ നിര്‍മാണ വിഷയത്തില്‍ കോടതി എങ്ങനെ ഇടപെടും എന്നാണ് ജസ്റ്റീസ് എസ്.കെ കൗള്‍ ചോദിച്ചത്. വിഷയത്തില്‍ ലോ കമ്മീഷനോട് ഒരു റിപ്പോര്‍ട്ട് തേടണമെന്ന് അഡ്വ. അശ്വിനി ഉപാധ്യായ മറുപടി നല്‍കി. രണ്ട് കുട്ടികള്‍ മാത്രം പാടുള്ളൂ എന്നത് നിര്‍ബന്ധമാക്കണമെന്നാണ് ആവശ്യമെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാനായിരുന്നു കോടതി നല്‍കിയ നിര്‍ദ്ദേശം. പലവിധ ആവശ്യങ്ങളുമായി വരുന്ന ഹര്‍ജിക്കാര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കുകയല്ല തങ്ങളുടെ ജോലിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് ജനപ്പെരുപ്പം കൂടുകയാണെന്നും വിഷയം ഗുരുതരമാണെന്നും ഹര്‍ജിക്കാരന്‍ ആവര്‍ത്തിച്ച് വാദിച്ചു. എന്നാല്‍, നമ്മുടെ രാജ്യത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ജനപ്പെരുപ്പം കുറഞ്ഞു വരുന്ന സ്ഥിതി വിശേഷമാണ് ഉള്ളതെന്ന് ജസ്റ്റീസ് കൗള്‍ ചൂണ്ടിക്കാട്ടി.