video
play-sharp-fill

സപ്ലൈകോ റംസാൻ ഫെയർ ഇന്നുമുതൽ

സപ്ലൈകോ റംസാൻ ഫെയർ ഇന്നുമുതൽ

Spread the love

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ -റംസാൻ, വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നും റംസാൻ ഫെയറിന് തുടക്കമാകും. 30 വരെ തുടരും. വിഷു-ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെയാണ് നടക്കുക. റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ നിർവഹിച്ചു.

എല്ലാ ജില്ലകളിലെയും പ്രധാന സപ്ലൈകോ വിൽപ്പനശാലകൾ റംസാൻ ഫെയറാക്കി മാറ്റും. കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക റംസാൻ ഫെയറുകൾ സംഘടിപ്പിക്കും. കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പർമാർക്കറ്റ്, കോട്ടയം ഹൈപ്പർ മാർക്കറ്റ്, ഇടുക്കി നെടുങ്കണ്ടം സൂപ്പർമാർക്കറ്റ്, പത്തനംതിട്ട പീപ്പിൾസ് ബസാർ, എറണാകുളത്ത് തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റ്, ആലപ്പുഴ പീപ്പിൾസ് ബസാർ, പാലക്കാട് പീപ്പിൾസ് ബസാർ, തൃശൂർ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽ റംസാൻ ഫെയറുകൾ സംഘടിപ്പിക്കും.

കാസർകോട് പഴയ ബസ് സ്റ്റാൻഡിനുസമീപമുള്ള പീപ്പിൾസ് ബസാർ, കണ്ണൂർ പീപ്പിൾസ് ബസാർ, വയനാട് കൽപ്പറ്റ സൂപ്പർ മാർക്കറ്റ് എന്നിവയും റംസാൻ ഫെയറുകളായി മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പതിമൂന്നിന സബ്‌സിഡി സാധനങ്ങൾക്കു പുറമെ, 40ലധികം ബ്രാൻഡഡ് നിത്യോപയോഗസാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാൻ ഫെയറിൽ ലഭിക്കും. ശബരി ഉൽപ്പന്നങ്ങൾക്കും 30 വരെ വിലക്കുറവ് ഉണ്ടാകും.