Spread the love

ഈരാറ്റുപേട്ട : സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

video
play-sharp-fill

സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള രക്തസ്രാവം, പ്രസവത്തിനു ശേഷം ഉണ്ടാകുന്ന ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ, ക്യാൻസർ സാധ്യത തുടങ്ങിയവ കാരണം ഗർഭാശയം നീക്കം ചെയ്യേണ്ട അവസ്‌ഥ ഉണ്ടായേക്കാം .

വേദന രഹിതമായ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ അഥവാ ടോട്ടൽ ലാപറോസ്കോപിക് ഹിസ്റ്ററെക്ടമിക്കായി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് ഒരുക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്ത്വത്തിൽ ഡിസംബർ 22 തിങ്കളാഴ്ച്ച നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനോടൊപ്പം 1,40,000 രൂപ ചാർജ് ഈടാക്കാവുന്ന താക്കോൽ ദ്വാര ഗർഭാശയ ശസ്ത്രക്രിയ സൗജന്യമായി (മരുന്നുകളും ഉപഭോഗവസ്തുക്കളും മാത്രം ചാർജ് ഈടാക്കിക്കൊണ്ട് ) ചെയ്യ്തു കൊടുക്കുന്നതാണ്.

അപ്പോയ്ന്റ്മെന്റിനായി ഉടൻ വിളിക്കൂ 9188916859