Spread the love

കോട്ടയം: കാലുകളിൽ വേദന, നീർവീക്കം, ഞരമ്പുകൾ വീർത്ത് കാണപ്പെടൽ തുടങ്ങിയ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി കോട്ടയം കിംസ് ആശുപത്രിയിൽ ജൂൺ 8 മുതൽ 13 വരെ പ്രത്യേക വെരിക്കോസ് വെയിൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

video
play-sharp-fill

ക്യാമ്പിന്റെ ഭാഗമായി രോഗികൾക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. കൂടാതെ ലാബ്, റേഡിയോളജി പരിശോധനകൾക്ക് 10 ശതമാനം ഇളവും നൽകും. ക്യാമ്പ് കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് പ്രത്യേക ഇളവുകൾ ബാധകമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ആധുനിക ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വെരിക്കോസ് വെയിൻ ശസ്ത്രക്രിയാ പാക്കേജുകൾക്കും പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ 1,40,000 രൂപ ചെലവ് വരുന്ന യൂണിലാറ്ററൽ ലേസർ സർജറി 1,20,000 രൂപയ്ക്കും, 1,70,000 രൂപ ചെലവ് വരുന്ന ബൈലാറ്ററൽ ലേസർ സർജറി 1,40,000 രൂപയ്ക്കും ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെരിക്കോസ് വെയിൻ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനുമായി 0481 2941000, 9072726190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.