Spread the love

മുംബൈ: ക്രിക്കറ്റ് ബാറ്റർമാരുടെ മാത്രം കളിയായി മാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഇതിഹാസ താരം സുനില്‍ ഗവാസ്കർ.

video
play-sharp-fill

ബൗളർമാരെ സഹായിക്കുന്ന രീതിയില്‍ ക്രിക്കറ്റ് നിയമങ്ങളില്‍ അടിയന്തര മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ കൂടിയായ മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഗവാസ്കർ തന്‍റെ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ ബാറ്ററുടെ തലയ്ക്ക് മുകളിലൂടെ പോകുന്ന പന്തുകള്‍ വൈഡ് വിളിക്കുന്ന രീതി ബൗളർമാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് ഗവാസ്കർ പറഞ്ഞു.

 

ബാറ്ററുടെ സ്വാഭാവികമായ നില്‍പ്പിന് മുകളില്‍ ഏകദേശം ഒരടി ഉയരത്തില്‍ (ഒരു ബാറ്റ് ഹാൻഡിലിന്‍റെ നീളം) പോകുന്ന പന്തുകള്‍ക്ക് വൈഡ് വിളിക്കരുതെന്നാണ് ഗവാസ്കര്‍ ആവശ്യപ്പെടുന്നത്. ബൗണ്ടറികളുടെ നീളം കുറഞ്ഞതും ബാറ്റിന്‍റെ കരുത്ത് കൂടിയതും ബൗളർമാരെ ഇതിനോടകം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ കടുത്ത ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ കൂടിയായതോടെ ബൗളർമാർ നിസ്സഹായരാകുകയാണെന്ന് ഗവാസ്കർ സ്പോർട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബാറ്റർമാർക്ക് ഏത് ഷോട്ടും കളിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോള്‍ ബൗളർമാരെ മാത്രം വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് തടയുന്നത് എന്തിനാണെന്നും ഗവാസ്കര്‍ ചോദിച്ചു.ബാറ്റർമാരെ ഏതെങ്കിലും ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് നമ്മള്‍ തടയാറുണ്ടോ? ഇല്ല. പിന്നെ എന്തിനാണ് ബൗളർമാരെ മാത്രം നിയന്ത്രിക്കുന്നത്? വസീം അക്രമും വഖാർ യൂനിസും കർട്‌ലി ആംബ്രോസും എറിഞ്ഞിരുന്ന കാലത്ത് ബൗണ്‍സറുകള്‍ നിരോധിച്ചപ്പോള്‍ ഒമ്പതാമനും പത്താമനും വരെ അവരെ അടിച്ചൊതുക്കിയിരുന്നു. ഞാൻ ഐസിസി കമ്മിറ്റി ചെയർമാനായിരുന്ന കാലത്താണ് ബൗണ്‍സർ തിരികെ കൊണ്ടുവന്നത്. അതോടെയാണ് ആ കളി മാറിയതെന്നും- ഗവാസ്കർ ഓർമ്മിപ്പിച്ചു.

 

അടുത്ത ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗത്തില്‍ ബൗളർമാരുടെ അവസ്ഥ പരിഗണിക്കണമെന്ന് ഗവാസ്കർ ഗാംഗുലിയോട് ആവശ്യപ്പെട്ടു. കമോണ്‍ സൗരവ് ഗാംഗുലി… അടുത്ത മീറ്റിംഗില്‍ അധ്യക്ഷനാകുമ്പോള്‍ ബൗളർമാരെക്കുറിച്ച്‌ കൂടി ചിന്തിക്കണം. തലയ്ക്ക് ഒരടി മുകളിലൂടെ വരുന്ന ബൗണ്‍സറില്‍ റണ്‍സ് കണ്ടെത്താൻ ഒരു മികച്ച ബാറ്റർക്ക് സാധിക്കണം. അത് കളിയില്‍ സന്തുലനം നിലനിർത്താൻ സഹായിക്കുമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.