play-sharp-fill
ഒരൊറ്റ ഞായറാഴ്ച വഴിയോരത്തു നിന്നും പിരിക്കുന്നത് 30,000 രൂപ..! വഴിയോരക്കച്ചവടക്കാരെ തുരന്നു തിന്നുന്ന രാഷ്ട്രീയ മാഫിയ കോട്ടയത്ത് സജീവം

ഒരൊറ്റ ഞായറാഴ്ച വഴിയോരത്തു നിന്നും പിരിക്കുന്നത് 30,000 രൂപ..! വഴിയോരക്കച്ചവടക്കാരെ തുരന്നു തിന്നുന്ന രാഷ്ട്രീയ മാഫിയ കോട്ടയത്ത് സജീവം

സ്വന്തം ലേഖകൻ

കോട്ടയം: വഴിയോരക്കച്ചവടക്കാരെ തുരന്നു തിന്നുന്ന രാഷ്ട്രീയ മാഫിയ കോട്ടയത്ത് പിടിമുറുക്കുന്നു. കോട്ടയം നഗരത്തിൽ നിന്നും ഒറ്റ ഞായറാഴ്ച കൊണ്ട് മാഫിയ സംഘം 30,000 രൂപയാണ് റോഡരികിൽ നിന്നും പിരിച്ചെടുക്കുന്നത്. അടച്ചിട്ടിരിക്കുന്ന കടയുടെ മുന്നിലെ സ്ഥലത്തിന് 1000 മുതൽ 4000 രൂപ വരെയാണ് ഒരൊറ്റ പകലിനു വാടകയായി രാഷ്ട്രീയ മാഫിയ അടിച്ചെടുക്കുന്നത്.


കോട്ടയം നഗരത്തിൽ ഞായറാഴ്ചകളിൽ ഫുട്പാത്ത് കച്ചവടത്തിനായി എത്തുന്നത് നൂറുകണക്കിന് കച്ചവടക്കാരാണ്. തുണിത്തരങ്ങളും, ചെരുപ്പുകളും, മൊബൈൽ ഫോണുകളും ,വാച്ചുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുള്ളവ റോഡരികിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ട്. എന്നാൽ, ഇതിനെല്ലാം വാടക പിരിച്ചെടുക്കുകയാണ് രാഷ്ട്രീയ നേതാക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് വലത് വ്യത്യാസമില്ലാതെയാണ് നഗരത്തിലെ രാഷ്ട്രീയ നേതൃത്വം ഫുട്പാത്ത് കച്ചവടക്കാരിൽ നിന്നും പണം പിരിക്കുന്നത്. കോട്ടയം നഗരസഭയിലെ കൗൺസിലർമാരും, ഭരണാധികാരികളും, സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ മുന്നണിയിലും തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നവരും എല്ലാം ഇത്തരത്തിൽ തട്ടിപ്പിന് കുടപിടിച്ച് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്.

രാഷ്ട്രീയത്തിന്റെയും ഖദറിന്റെയും മാത്രം ബലത്തിലാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്. രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ തണലിലാണ് ഇവരുടെ വൻ തട്ടിപ്പുകൾ അരങ്ങേറുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരിൽ പലർക്കും രാഷ്ട്രീയ പാർട്ടികളുടെ യാതൊരു വിധ ഭാരവാഹിത്വവും ഉള്ളവർ ആകില്ല. മറ്റു ചിലരാകട്ടെ രാഷ്ട്രീയ പാർട്ടിയിൽ അംഗത്വവും നേതൃത്വത്തിലും പെട്ടവരും, നഗരസഭ അംഗങ്ങൾ തന്നെയുമാണ്.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ടിബി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ കണ്ണായ സ്ഥലത്ത് നാലായിരം രൂപ വരെയാണ് ഞായറാഴ്ച ഒരു ദിവസത്തെ കച്ചവടത്തിനായി തറവില ഈടാക്കുന്നത്. ഇത് കൂടാതെയാണ് ടിബി റോഡിലെയും, തിരുനക്കര മൈതാനം , ബസ് സ്റ്റാൻഡ് ഭാഗത്തെയും കച്ചവടം.