play-sharp-fill
കോട്ടയത്ത് വീണ്ടും വാഹനാപകടം:  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയത്ത് വീണ്ടും വാഹനാപകടം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

കൂരോപ്പട: ഫെബ്രുവരിയിലും അപകടങ്ങൾ ജില്ലയെ വിട്ട് ഒഴിയുന്നില്ല. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിക്കാട്ട് കവല ഇലപ്പനാല്‍ (ഒറ്റപ്പാക്കല്‍) കെ.എസ്
ജോര്‍ജിന്റെ മകന്‍ ജോജി സ്‌കറിയ (29) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്.


ഫെബ്രുവരി രണ്ടിന്
വൈകിട്ട് 6.45 ന് ളാക്കാട്ടൂര്‍ കുറ്റിക്കാട്ട് കവലയിലായിരുന്നു സംഭവം.
ജോജി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട്
പോസ്റ്റിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു മരിച്ചു. ബൈക്കില്‍ ഇയാൾക്കൊപ്പം സഞ്ചരിച്ചിരുന്ന
ളാക്കാട്ടൂര്‍ പുലിക്കുന്നേല്‍ മോഹനന്‍ നായര്‍ പരിക്കേറ്റ്
ചികിത്സയിലാണ്.

മാതാവ് : മറിയാമ്മ. സഹോദരി: ശോശാമ്മ (കൊട്ടുമോള്‍).
സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളി
സെമിത്തേരിയില്‍.