കഞ്ചാവ് കണ്ടെത്താൻ വീട്ടില്‍ പൊലീസിന്റെ പരിശോധന; അതിന് പിന്നാലെ കുമളി സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
സ്വന്തം ലേഖകൻ
ഇടുക്കി: കുമളി പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കുമളി സ്വദേശി സുരേഷ് ആണ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യ ശ്രമം നടത്തിയത്.
ഇയാൾ കഞ്ചാവ് വില്‍പന, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ ഇയാളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, പരിശോധനയില്‍ കഞ്ചാവോ മറ്റു ലഹരിവസ്തുക്കളോ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് സംഘം മടങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ സ്റ്റേഷന് മുന്നിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ആത്മഹത്യാശ്രമം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസുകാര്‍ ഇയാളെ തടയുകയും വിഷം ഛര്‍ദ്ദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ട് ഉടൻ തേനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുരേഷ് അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.