video
play-sharp-fill

സംസ്ഥനത്തെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; കേരളത്തിൽ ആത്മഹത്യകൾ വർധിക്കുന്നുവെന്ന് കണക്കുകൾ; ഈ വർഷം രണ്ടരമാസത്തിനുള്ളിൽ ജീവിതം അവസാനിപ്പിച്ചത് 1785 പേർ; പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യശ്രമങ്ങളും നടക്കുന്നു; കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം മുന്നിൽ; കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്‌നത്തിന്റെ പേരിൽ

സംസ്ഥനത്തെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; കേരളത്തിൽ ആത്മഹത്യകൾ വർധിക്കുന്നുവെന്ന് കണക്കുകൾ; ഈ വർഷം രണ്ടരമാസത്തിനുള്ളിൽ ജീവിതം അവസാനിപ്പിച്ചത് 1785 പേർ; പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യശ്രമങ്ങളും നടക്കുന്നു; കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം മുന്നിൽ; കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്‌നത്തിന്റെ പേരിൽ

Spread the love

കോട്ടയം: ഭയപ്പെടുത്തുംവിധം സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്തതെങ്കിൽ ഈ വർഷം മാർച്ച് 16 വരെയുള്ള രണ്ടരമാസത്തിനുള്ളിൽ ജീവിതം അവസാനിപ്പിച്ചവർ 1785 ആണ്.

മുൻവർഷങ്ങളിൽ തിരുവനന്തപുരമാണ് ആത്മഹത്യയിൽ മുന്നിലെങ്കിൽ ഈ വർഷം ഇതുവരെ കൊല്ലമാണ് മുന്നിൽ കുറവ് വയനാട്ടിലാണ്. സംസ്ഥാനത്ത് പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യശ്രമങ്ങളും നടക്കുന്നു. വിവാഹിതരായ പുരുഷന്മാരാണ് കൂടുതൽ.

കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കേരളത്തിൽ സ്ത്രീ-പുരുഷ ആത്മഹത്യ അനുപാതം 20:80 ആണ്. കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്‌നത്തിന്റെ പേരിൽ. ദേശീയ ആത്മഹത്യ നിരക്ക് ഒരുലക്ഷം പേരിൽ 13 ആണെങ്കിൽ കേരളത്തിൽ അത് 28ന് മുകളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ആത്മഹത്യ നിരക്ക് നാല് മടങ്ങാണെങ്കിലും ആത്മഹത്യ പ്രവണത കൂടുതൽ സ്ത്രീകളിലാണ്. പ്രായം കൂടുംതോറും ആത്മഹത്യ പ്രവണത കൂടുന്നു. മയക്കുമരുന്നിൻ്റെയും ഓൺലൈൻ ഗെയിമിൻ്റെയും ഭാഗമായി അടുത്തിടെ ചെറുപ്പക്കാരിലും ആത്മഹത്യ കൂടുന്നുണ്ട്.

മാനസിക രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ആത്മഹത്യ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിഷാദരോഗത്തിനുള്ള മരുന്നുകളും മോഡിഫൈഡ് ഇസിടി, കീറ്റമിൻ ചികിത്സ തുടങ്ങിയവയും ആത്മഹത്യ പ്രവണതയുള്ളവരെ ചികിത്സിക്കാനുള്ള മാർഗങ്ങളാണ്. മനഃശാസ്ത്ര ചികിത്സകളായ സപ്പോർട്ടിവ് സൈക്കോ തെറപ്പി, ഫാമിലി തെറപ്പി, കൊഗ്‌നിറ്റിവ് ബിഹേവിയർ തെറപ്പി പോലെയുള്ള ചികിത്സകളും ഫലപ്രദമായി കണ്ടുവരുന്നു.

ആത്മഹത്യ ചെയ്യാനുള്ള വസ്തുക്കളുടെ ലഭ്യത കുറക്കുക, ആത്മഹത്യ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുക, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിൽ മനഃശാസ്ത്രപരമായ പ്രഥമ ശുശ്രൂഷ നൽകുക തുടങ്ങിയവ ഒരു പരിധിവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത് തടയും.

സാമൂഹിക അവബോധം കൂട്ടുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത കുറക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുക എന്നിവയും ഫലപ്രദമാണ്. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number1056)