Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊല്ലം: മൂന്ന് വര്‍ഷമായിട്ടും വീട് പണി പൂര്‍ത്തിയാക്കാത്തതില്‍ മനംനൊന്ത് കരാറുകാരന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ചു. പെരുമ്പുഴ സ്വദേശിനി മിനി(40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളാണ്. ജലജ ഗോപന്റെ ഭര്‍ത്താവ് കോണ്‍ട്രാക്റ്ററാണ്. മിനിയുടെ വീട് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റടുത്തിരുന്നത് ഗോപനാണ്. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നതെന്നും എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടുവെന്നുമാണ് മരിച്ച മിനിയുടെ അമ്മ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായതായും മിനിക്ക് മര്‍ദ്ദനമേറ്റതായും അമ്മ ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് കോണ്‍ട്രാക്റ്ററുടെ വീട്ടിലെ കിണറിന് സമീപം മിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.