play-sharp-fill
കിടപ്പുമുറിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാവാമെന്ന് പ്രാഥമിക നിഗമനം

കിടപ്പുമുറിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാവാമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

കണ്ണൂർ : കിടപ്പുമുറിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴക്കുന്നിനടുത്ത് കടുക്കപ്പാലത്ത് പൂവളപ്പിൽ മോഹൻദാസ് (53 ). ഭാര്യ ജ്യോതി (44 ) എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹൻദാസിനെ മുണ്ടിൽ തൂങ്ങിയ നിലയിലും ഭാര്യ ജ്യോതി കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.


രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ബന്ധു തിരക്കിയെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടത് . ഉടൻ ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മോഹൻദാസ് മദ്യപിച്ചെത്തി ജ്യോതി യുമായി വഴക്ക് പതിവായിരുന്നുവെന്നും ചില സാമ്പത്തിക പ്രശ്‌നങ്ങൾ ഇവരെ അലറ്റിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജ്യോതിയെ കൊലപ്പെടുത്തിയതിന് ശേഷം മോഹൻദാസ് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.