കെപിസിസി രാഷ്ട്രീയകാര്യസമിതി ചെളിവാരിയെറിയാനുള്ള വേദിയായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്രിയാത്മകചർച്ചകൾക്കായി രൂപീകരിച്ച കെപിസിസി രാഷ്ട്രീയകാര്യസമിതി ചെളിവാരിയെറിയാനുള്ള വേദിയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി രാഷ്ട്രീയകാര്യസമിതി വ്യക്തഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനോട് പരാതി അറിയിച്ചു.
വ്യക്തിഹത്യമാത്രമാണ് ചിലരുടെ ലക്ഷ്യം. ചർച്ചകൾ ചോരരുതെന്ന് പറഞ്ഞിട്ടും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകി. പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പുറത്ത് എത്തിയത്. ഉന്നതനേതാക്കൾ പങ്കെടുക്കുന്ന യോഗം അതിന്റെതായ ഗൗരവത്തിൽ കാണുന്നില്ലെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നേതാക്കൾ തമ്മിലുള്ള ഭിന്നതയെ തുടർന്ന് അടുത്തമാസം എട്ടിന് ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റി. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ മുല്ലപ്പള്ളി ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം മാറ്റിതായി അംഗങ്ങളെ അറിയിച്ചത്.
തന്നെ ഒറ്റതിരിഞ്ഞാക്രമിക്കാൻ ഗ്രൂപ്പ് മാനേജർമാർ രാാഷ്ട്രീയകാര്യസമിതിയോഗം ഉപയോഗിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. അനാവശ്യ വിമർശനങ്ങൾ സമിതിയുടെ പ്രസ്‌കതി ഇല്ലാതാക്കുന്നുവെന്നും ഹൈക്കമാൻഡ് നിലപാട് അറിയിച്ചശേഷം ഇനി യോഗം വിളിച്ചാൽ മതിയെന്നുമാണ് മുല്ലപ്പള്ളിയുടെ നിർദേശം.