
കത്തുന്ന വേനലില്‍ ദാഹമകറ്റാൻ മാത്രമല്ല ആരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും കരിമ്പ് കഴിക്കാം; നിരവധി പോഷകങ്ങള്‍ അടങ്ങിയ കരിമ്പിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം
മധുരത്തിന്റെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് കരിമ്പ്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവ കരിമ്പില്‍ അടങ്ങിയിരിക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയ കരിമ്പിന്‍ ജ്യൂസ് ഈ കത്തുന്ന വേനലില്‍ കുടിക്കുന്നത് ദാഹം മാറ്റാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. കരിമ്പില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കരിമ്പ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കാര്‍ബോ ധാരാളം അടങ്ങിയ കരിമ്പ് പെട്ടെന്ന് ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിന്‍ സി, കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ കരിമ്പ് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിമ്പിന്റെ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കരിമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗുണം ചെയ്യും. പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പിന്‍ ജ്യൂസ് മിതമായ അളവില്‍ മാത്രം കുടിക്കുന്നതാണ് നല്ലത്.
100 ഗ്രാം കരിമ്പില്‍ ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയമാണ് കരിമ്പിന്‍ ജ്യൂസ്.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, പൊട്ടാസിയം പോലുള്ള ധാതുക്കളുടെ കലവറയാണ് കരിമ്പിന്‍ ജ്യൂസ്. ഇത് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.