video
play-sharp-fill
പ്രമേഹമാണോ നിങ്ങളുടെ പ്രശ്നം? ഇഷ്ടപ്പെട്ട ആഹാരം ഉപേക്ഷിക്കേണ്ടി വരുന്നോ…..! എങ്കിൽ  ഈ അഞ്ച്  പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ മറക്കണ്ട

പ്രമേഹമാണോ നിങ്ങളുടെ പ്രശ്നം? ഇഷ്ടപ്പെട്ട ആഹാരം ഉപേക്ഷിക്കേണ്ടി വരുന്നോ…..! എങ്കിൽ ഈ അഞ്ച് പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ മറക്കണ്ട

സ്വന്തം ലേഖിക

കൊച്ചി: ഇഷ്ടപ്പെട്ട ആഗ്രഹങ്ങൾ പലതും ഒഴിവാക്കി ഇഷ്ടമില്ലാത്ത ആഹാരങ്ങൾ കഴിക്കേണ്ടി വരാറുണ്ട് പ്രമേഹ രോഗികൾക്ക്.

പ്രമേഹ രോഗികളോട് ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതലായി പാവയ്ക്കയും ചീരയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. ഒന്നിന് കയ്പ്പും മറ്റേതിന് പ്രത്യേകിച്ചൊരു രുചിയുമില്ലാത്തത് കൊണ്ട് ഷുഗര്‍ കൂടില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. പാവയ്ക്കയും ചീരയും പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്പേറിയ, ഏറ്റവും അസുഖകരമായ രുചിയുള്ള പച്ചക്കറി, അതാണ് പാവയ്ക്ക. മലബാറില്‍ ഇത് കയ്പ്പക്ക എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും ഇഷ്ടമുള്ള പ്രിയപ്പെട്ട പച്ചക്കറികളില്‍ അവസാന സ്ഥാനമാണ് പലരും പാവയ്ക്കയ്ക്ക് നല്‍കുന്നത്.

പാവയ്ക്ക
കയ്പേറിയ രുചി ഉള്ളതെങ്കിലും, ഈ പച്ചക്കറി നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. നീര്‍ക്കെട്ട് കുറയ്ക്കുന്നത് മുതല്‍ പ്രമേഹ രോഗികളെ സഹായിക്കുന്നതുവരെ, നിരവധി ഗുണങ്ങള്‍ പാവയ്ക്ക വാഗ്ദാനം ചെയ്യുന്നു.

ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് പച്ചക്കറി. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, ബി2, ബി3, ബി9 എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ ഇന്‍സുലിനോട് സാമ്യമുള്ള ഒരു പദാര്‍ഥവുമുണ്ട്-പോളിപെപ്‌റ്റൈഡ്-പി.

ചീര
ഒരുപാട് ഗുണങ്ങളുള്ള പച്ചക്കറി വിഭാഗമാണ് ചീര. ഫോളേറ്റ്,ഡയറ്ററി ഫൈബര്‍,വൈറ്റമിന്‍ എ,ബി,സി,ഇ,കെ എന്നിവയൊക്കെ ചീരയിലടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമാകാതിരിക്കാന്‍ ചീര പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ബ്രോക്കൊളി

വൈറ്റമിന്‍ കെയും ഫോളേറ്റും കൊണ്ട് സമൃദ്ധമായ ബ്രോക്കൊളിയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഷുഗര്‍ ലെവല്‍ കൃത്യ അളവിലാക്കാന്‍ ബ്രോക്കൊളിയിലെ വൈറ്റമിന്‍ സിയും പൊട്ടാസ്യവും ഏറെ സഹായിക്കും.

റാഡിഷ്

വൈറ്റമിന്‍ സിയും ബീറ്റ കരോട്ടിനുമടങ്ങിയ റാഡിഷ് പ്രമേഹരോഗികള്‍ക്ക് എന്തുകൊണ്ടും കഴിക്കാവുന്ന പച്ചക്കറിയാണ്. പ്രമേഹം തടയുന്നതിനും ഇവ മികച്ച രീതിയില്‍ സഹായിക്കുന്നുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് റാഡിഷിന്റെ പ്രധാന സവിശേഷത. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് റാഡിഷ് വളരെയധികം സഹായിക്കും.

ബീന്‍സ്

ബീന്‍സ് എന്നും കഴിച്ചാല്‍ പ്രമേഹം അകറ്റി നിര്‍ത്താം എന്ന് പറയുന്നത് വെറുതേയല്ല. രക്തത്തിലേക്ക് ഷുഗര്‍ എത്തുന്നത് കുറയ്ക്കാന്‍ ബീന്‍സിനാവും.