
പിന്നോട്ടില്ല..! സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ ഉറച്ച് ഇന്ത്യ; അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ
ഡൽഹി: സിന്ധു നദീജല കരാർ മരവിച്ച നടപടി ഇന്ത്യ കർശനമായി നടപ്പാക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ധാരണ. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി.
ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികള്‍ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തില്‍ പങ്കെടുത്തിരുന്നു. കരാർ മരവിപ്പിക്കുന്നത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, ഭീകരർക്കായുള്ള തെരച്ചില്‍ വീടുകളിലടക്കം വ്യാപകമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. തീവ്രവാദ കേസുകളില്‍ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.
Third Eye News Live
0