
ഒരു കുളിയും കുറച്ച് ഗായത്രി മന്ത്രം ജപിക്കലും ആവശ്യമായ വ്യക്തി ; ബെർലിനിൽ ഒരു നഗ്ന പാർട്ടിയിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് സുചിത്ര കൃഷ്ണമൂർത്തി
സ്വന്തം ലേഖകൻ
കൊച്ചി: ജയറാമിന്റെ നായികയായി കിലുക്കാംപെട്ടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. മഹാരാഷ്ട്രക്കാരിയായ സുചിത്ര ഹിന്ദിയിലും തെലുങ്കിലും കന്നടയിലും തമിഴിലും പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മികച്ച ഗായിക കൂടിയാണ്.
ജര്‍മ്മനിയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് സുചിത്രയുടെ കുറിപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ബെര്‍ലിനിലെ നേക്കഡ് പാര്‍ട്ടിയില്‍ (പൂര്‍ണ നഗ്‌നരായി ആളുകള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെയാണ് നേക്കഡ് പാര്‍ട്ടി അഥവാ ന്യൂഡ് പാര്‍ട്ടി എന്ന് പറയുന്നത്) പങ്കെടുത്തുവെന്നും 20 മിനിറ്റുകൊണ്ട് അവിടെ നിന്ന് ഇറങ്ങിയെന്നുമാണ് സുചിത്ര കൃഷ്ണമൂര്‍ത്തി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നിങ്ങളുടെ മസ്തിഷ്‌കം വേര്‍പ്പെടുന്ന തരത്തില്‍ തുറന്നമനസുണ്ടാകരുത്. എല്ലായ്പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെ. ഒരു കുളിയും കുറച്ച് ഗായത്രി മന്ത്രം ജപിക്കലും ആവശ്യമായ വ്യക്തി’, സുചിത്ര കുറിച്ചു.
അതേസമയം, പാശ്ചാത്യരാജ്യങ്ങളില്‍ ന്യൂട്ട്പാര്‍ട്ടി അഥവാ നേക്കഡ്പാര്‍ട്ടി സ്വാഭാവികമാണ്. ബോഡി പോസിറ്റിവിറ്റി പാര്‍ട്ടി എന്ന വിശേഷണവുമുണ്ട്. 1980 കളിലാണ് ഇവയുടെ തുടക്കമെന്ന് കരുതപ്പെടുന്നു.