
എസ്ഐയെ കുടുക്കി പ്രതി ; ജാമ്യ വ്യവസ്ഥ പാലിക്കുന്നില്ലായെന്ന് തെറ്റായ റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് ഭീഷണിയുമായി പ്രിൻസിപ്പൽ എസ് ഐ ; പ്രതിയെ ഭീഷണിപ്പെടുത്തി കൈക്കൂലിയായി ആവശ്യപ്പെട്ടത് 40000 രൂപ ; എസ്ഐയെ കൈയോടെ പൊക്കി വിജിലൻസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയില്‍. വഞ്ചനാ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിന് കോടതിയില്‍ തെറ്റായ റിപ്പോർട്ട് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 40,000 രൂപ കൈക്കൂലി വാങ്ങിയ സുല്‍ത്താൻ ബത്തേരി സബ് ഇൻസ്പെക്ടർ സി.എം സാബുവിനെ ഇന്ന് വിജിലൻസ് കൈയോടെ പിടികൂടി.
കോളജ് അഡ്മിഷൻ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിലേക്ക് സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയായ പരാതിക്കാരൻ കോടതി ജാമ്യത്തില്‍ പുറത്തിറങ്ങിയുരുന്നു. കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചുവരവെ ഇക്കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ സാബു കണ്ടു. അപ്പോള്‍ ജാമ്യ വ്യവസ്ഥ പാലിക്കുന്നില്ലായെന്ന് തെറ്റായ റിപ്പോർട്ട് കോടതിയില്‍ നല്‍കി ജാമ്യം റദ്ദ് ചെയ്യുമെന്നും അത് ഒഴുവാക്കുന്നതിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇത്രയും തുക നല്‍കാനില്ലായെന്ന് പറഞ്ഞപ്പോള്‍ 40,000 രൂപ നല്‍കണമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് വയനാട് യൂനിറ്റ് ഡി.വൈ.എസ്.പി ഷാജി വർഗീസിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 05:30 ഓടെ പൊലീസ് കോർട്ടേഴ്സ് പരിസരത്ത് വച്ച് പരാതിക്കാരനില്‍ നിന്നും 40,000 രൂപ കൈക്കൂലി വാങ്ങവെയാണ് സബ് ഇൻസ്പെക്ടറായ സാബുവിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
ഡി.വൈ.എസ്.പി ഷാജു വർഗീസ്, ഇൻസ്പെക്ടറായ ടി. മനോഹരൻ, പൊലീസ് സബ് ഇൻസ്പെക്ടറായ കെ.ജി. റജി, അസി. സബ് ഇൻസ്പെക്ടർമാരായ പ്രമോദ്, എസ്. സുരേഷ്, സതീഷ് കുമാർ സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ എസ്. ബാലൻ, അജിത് കുമാർ, സുബി.ടി.സി, സിവില്‍ പൊലീസ് ഓഫീസർമാരായ ശരത് പ്രകാശ്, കെ.ജെ. ജിനേഷ് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.