
കഞ്ചാവ് കൈമാറിയതോടെ ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു; താല്പര്യമില്ലന്ന് പറഞ്ഞതോടെ വ്യാജ അഭിഭാഷക ദമ്പതികളെ ഇടനിലക്കാരൻ ഒറ്റി; 19 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: വാടകക്കെടുത്ത കാറുകളില്‍ പൊലീസിനോ എക്സൈസിനോ സംശയത്തിന് അവസരം നല്‍കാതെ ഭാര്യ ഭര്‍ത്താക്കന്മാരായി അഡ്വക്കേറ്റുമാരുടെ എംബ്ലം പതിച്ച കാറിൽ യാത്ര ചെയ്ത് കഞ്ചാവ് കച്ചവടം നടത്തുന്ന വ്യാജ ദമ്പതികൾ പിടിയിൽ.
തൃശൂര്‍ പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ് (42), പട്ടാമ്പി തിരുവേഗപുറം പൂവന്തല വീട്ടില്‍ സനല്‍ (36) എന്നിവരെയാണ് അന്ന് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഫോണ്‍ വിളികളും മറ്റും പരിശോധിച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് കടത്ത് ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലഭിച്ചത്.
ചേവരമ്പലത്ത് രണ്ടു മാസമായി വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ലീന ജോസും സനലും. തൃശൂരിൽ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന അവിടെ വെച്ചായിരുന്നു ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെട്ടത്. തൃശൂരില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇവര്‍ വിതരണം നടത്തുകയായിരുന്നു.
രണ്ടു മാസത്തിനിടെ മൂന്നു തവണയായി 90 കിലോ കഞ്ചാവാണ് ഇവര്‍ വിതരണം ചെയ്തത്.
പിടിയിലാകുന്ന സമയത്ത് 19 കിലോ കഞ്ചാവാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ കഞ്ചാവ് കടത്താന്‍ തുടങ്ങിയതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്.
ഇവരുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണകടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നികുതിയടക്കാതെ സ്വര്‍ണാഭരണങ്ങള്‍ കടത്തുന്ന സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്.
കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ് ഇടപാട് ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഞ്ചാവ് ഇടപാടുകള്‍ക്ക് ശേഷം ഈ ഇടപാടുകാരന്‍ ലീന ജോസുമായി ശാരീരിക ബന്ധത്തിന് സമീപിച്ചത് സനല്‍ ചോദ്യം ചെയ്യുകയും അത് പ്രതികാരത്തിന് കാരണമാകുകയും ചെയ്തെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്.
ആ സംഭവത്തോടെ ലീനയോടും സനലിനോടും ശത്രുതയുണ്ടായ ആ ലഹരി ഇടപാടുകാരനാണ് പൊലീസിന് വിവരം കൈമാറിയതെന്നാണ് ലഭിക്കുന്ന വിവരം.