video
play-sharp-fill

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവം; പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ; കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും വ്യക്തമാക്കി

Spread the love

മലപ്പുറം: പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ അധ്യാപകർ പരാതിയിൽ നിന്ന് പിന്മാറി.

സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും അധ്യാപകർ പൊലീസിനോട് പറ‍ഞ്ഞു.

മലപ്പുറം ചെണ്ടപ്പുറായ എആർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകൻ്റെ കാറിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലായിരുന്നു വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത് എന്നാണ് വിവരം.

സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് മൂന്ന് വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാർത്ഥികൾ പടക്കമെറിയുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.