ഉത്രാടപാച്ചില്‍ മുങ്ങുമോ; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; നാളെ പന്ത്രണ്ട് ജില്ലകളിൽ തീവ്രമഴ ജാഗ്രത

ഉത്രാടപാച്ചില്‍ മുങ്ങുമോ; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; നാളെ പന്ത്രണ്ട് ജില്ലകളിൽ തീവ്രമഴ ജാഗ്രത

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണത്തിന്‍റെ ആഘോഷത്തിലേക്ക് മലയാളികള്‍ കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യം കാര്യങ്ങള്‍ തകിടം മറിക്കുമോയെന്ന ആശങ്ക ശക്തമാകുന്നു.

ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് 4 ജില്ലകളില്‍ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലര്‍ട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലര്‍ട്ടുള്ളത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതയും തുടരുകയാണ്.

അതേസമയം ഒന്നാം ഓണമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഉത്രാടപ്പാച്ചില്‍ വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാട ദിനത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്.

അതേസമയം രണ്ട് ജില്ലകളില്‍ നാളെ ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ വലിയ ആശ്വാസമുള്ളത്.