
കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീ മെട്രിക്ക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ സ്റ്റുഡൻസ് കൗൺസലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐഡന്ററി കാർഡ് എന്നിവ സഹിതം അപേക്ഷിക്കണം.
യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു. സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയവരാകണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2026 ജനുവരി ഒന്നിന് 25 വയസ് തികഞ്ഞവരും 45 വയസ് കഴിയാത്തവരുമായിരിക്കണം.
അവസാന തീയതി ജൂൺ 24. ഫോൺ: 04828 202751.







