play-sharp-fill
കയ്യിൽ ബലമായി പിടിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമിച്ചു; കോളജ് യൂണിയന്റെ ഉദ്ഘാടന വേദിയിൽ അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറി; അനിഷ്ടം പ്രകടിപ്പിച്ച് നടി, പിന്നാലെ മാപ്പ്

കയ്യിൽ ബലമായി പിടിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമിച്ചു; കോളജ് യൂണിയന്റെ ഉദ്ഘാടന വേദിയിൽ അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറി; അനിഷ്ടം പ്രകടിപ്പിച്ച് നടി, പിന്നാലെ മാപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി ലോ കോളജ് വിദ്യാര്‍ഥി പെരുമാറി. കോളജ് യൂണിയന്റെ ഉദ്ഘാടന വേദിയിലാണ് അപര്‍ണ ബാലമുരളിക്ക് നേരെ അപമര്യാദയായ പെരുമാറ്റം ഉണ്ടായത്. സംഭവത്തെ തുടർന്ന് സംഘാടകരില്‍ ഒരാള്‍ മാപ്പ് ചോദിച്ചു. തങ്കം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജില്‍ എത്തിയതായിരുന്നു അപര്‍ണ ബാലമുരളി. കോളജ് യൂണിയന്‍ ഉദ്ഘാടന വേദിയിലാണ് സംഭവം. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ തുടങ്ങി മറ്റുചില പ്രമുഖരും വേദിയിലുണ്ടായിരുന്നു. ഇതിനിടെയാണ് വേദിയിലേക്ക് ഒരു വിദ്യാര്‍ഥി കയറിവന്നു മോശമായി പെരുമാറിയത്.

അപര്‍ണ ബാലമുരളിക്ക് പൂവ് നല്‍കാന്‍ വേദിയിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥി. പൂ നല്‍കിയ ശേഷം നടിയുടെ കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. നടി മടി കാണിച്ചപ്പോള്‍ കൈ വലിച്ചു. നടി എഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കവെ യുവാവ് നടിയുടെ തോളില്‍ കൈയ്യിടുകയായിരുന്നു. കയ്യിൽ ബലമായി പിടിച്ച വിദ്യാർത്ഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
നടി ഒഴിഞ്ഞു മാറുന്നത് വീഡിയോയില്‍ കാണാം. . ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥി കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോൾ തന്നെ അപര്‍ണ ബാലമുരളിയുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു. എങ്കിലും വിദ്യാര്‍ഥി വിട്ടില്ല. കൈയ്യില്‍ പിടിച്ചുവലിക്കുകയും തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വീഡിയോക്ക് താഴെ ഒട്ടേറെപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിയുടെ പെരുമാറ്റം അപര്‍ണ ബാലമുരളിക്ക് ഇഷ്ടമായില്ലെന്ന് വ്യക്തമായ സംഘാടകരില്‍ ഒരാളായ മറ്റൊരു വിദ്യാര്‍ഥി നടിയോട് മാപ്പ് ചോദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും നേരത്തൈ വേദിയില്‍ വന്ന വിദ്യാര്‍ഥി എത്തി. താന്‍ ആരാധകനാണെന്നും അതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുകയായിരുന്നു. രണ്ടാം തവണ വേദിയിലെത്തിയപ്പോഴും യുവാവ് അപര്‍ണ ബാലമുരളിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈ പിന്നോട്ട് വലിക്കുകയായിരുന്നു അപര്‍ണ. തൊട്ടടുത്തിരുന്ന വിനീത് ശ്രീനിവാസന് കൈ കൊടുക്കാന്‍ പിന്നീട് ഇയാള്‍ ശ്രമിച്ചു. വിനീതും പിന്മാറി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് അപർണയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തുവരുന്നത്.