
വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി അശാസ്ത്രീയമായി ഡയറ്റ് അനുകരിച്ചു ; ദിവസങ്ങളോളം ആശുപത്രിയിൽ ; കണ്ണൂരിൽ ആമാശയം ചുരുങ്ങി വിദ്യാർഥിനി മരിച്ചു
കൂത്തുപറമ്പ് : യൂട്യൂബ് നോക്കി അശാസ്ത്രീയമായി ഡയറ്റ് ചെയ്തതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.
മെരുവമ്ബായി ഹെല്‍ത്ത് സെന്‍ററിനു സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മട്ടന്നൂര്‍ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തില്‍ മിടുക്കിയായിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനന്ദയെ പിന്നീട് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.
ആലക്കാടൻ ശ്രീധരൻ – മെരുവമ്ബായി എംയുപി സ്കൂള്‍ ജീവനക്കാരി എം. ശ്രീജ ദമ്ബതികളുടെ മകളാണ്. സഹോദരൻ: യദുനന്ദ്.