Spread the love

 

ബെംഗളുരു: ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ തൂക്കുപാലം സ്വദേശി ദേവനന്ദൻ (24) ആണ് മരിച്ചത്.

video
play-sharp-fill

 

സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കിൽ  നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. തുടർന്ന് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 

അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഗേവനന്ദൻ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group