
പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിൻ്റെയും ഹഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻററി സ്കൂൾ വിദ്യാർഥിനിയാണ് ഫർമി ഫാത്തിമ.
ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഫർമി കുഴഞ്ഞു വീണത്. തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0