ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദിച്ചു; ഒൻപതാം ക്ലാസ്സുകാരനെ തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു
കോഴിക്കോട്: കോഴിക്കോട് ഒൻപതാം ക്ലാസ്സുകാരനെ തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേർന്ന് തല്ലിച്ചതച്ചു.
ദേവഗിരി സേവിയോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ വിദ്യാർത്ഥികള്‍ ചേർന്ന് മര്‍ദിച്ചത്. വിദ്യാർത്ഥികളുടെ ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു.
നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സേവിയോ സ്കൂളിലെ ഒമ്ബതാം തരം പഠിക്കുന്ന കോവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കൂട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചതാണ് മര്‍ദനത്തിന് കാണമെന്ന് വിദ്യാര്‍ത്ഥി പറയുന്നു. രണ്ട് സ്കൂളിലെയും കുട്ടികള്‍ തമ്മില്‍ വാക്കേറ്റവും ഭീഷണിയും പതിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്.
പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കുട്ടി ചികില്‍സ തേടിയത്.