
വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുള്ള സംഘർഷം: അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും
കാഞ്ഞിരപ്പള്ളി: ശ്രദ്ധയെന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് സംഘർഷം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, മന്ത്രി വി എൻ വാസവനും കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ വെച്ച് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തും. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന നിലപാടിൽ ആണ് വിദ്യാർത്ഥി പ്രതിനിധികൾ.
കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ ശക്തമായ സമരം നടത്തിയിരുന്നു. കോളജിലെ പ്രധാന കവാടം വിദ്യാർത്ഥികൾ പൂട്ടിയിരുന്നു. അധ്യാപകരെ കോളജിന് പുറത്തിറങ്ങാൻ അനുവദിക്കാത്ത വിധം വിദ്യാർത്ഥികൾ കവാടത്തിന് പുറത്ത് നിലയുറപ്പിച്ചിരുന്നു.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്ട്ന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.ആ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ച നിർണായകമാകും
Whatsapp Group 1 | Whatsapp Group 2 |Telegram Group
