യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് കൊവിഡ്; ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്തവരും, പൊലീസുകാരും നിരീക്ഷണത്തിൽ; സമരമുണ്ടാക്കിയ പുലിവാലിൽ ആലപ്പുഴ

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് കൊവിഡ്; ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്തവരും, പൊലീസുകാരും നിരീക്ഷണത്തിൽ; സമരമുണ്ടാക്കിയ പുലിവാലിൽ ആലപ്പുഴ

Spread the love

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന സമരങ്ങൾ കൊവിഡ് പടർത്തുമെന്ന ഭീതി ശക്തമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു കളക്ടറേറ്റുകൾക്കു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും അടക്കം സമരം നടന്നിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റിനു ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ താനുമായി സമ്ബർക്കത്തിലേർപ്പെട്ട ആളുകളോടെ നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിനെതിരായ ജില്ലയിലെ വിവിധ സമരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ടിജിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. താനുമായി നാലഞ്ച് ദിവസങ്ങൾക്കിടെ സമ്ബർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്നാണ് ടിജിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………………

പ്രിയപ്പെട്ടവരേ,

ചെറിയ പനിയെ തുടർന്ന് നടത്തിയ Antigen ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് വന്നിരിക്കുകയാണ്. ആയതിനാൽ കഴിഞ്ഞ 4-5 ദിവസങ്ങളിൽ ഞാനുമായി സമ്ബർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ (Self Quarantine) പോകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.