play-sharp-fill
വീടിന്റെ മുറ്റത്തുനിന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; കഴുത്തിലും, കൈകളിലും ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ; നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയം

വീടിന്റെ മുറ്റത്തുനിന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; കഴുത്തിലും, കൈകളിലും ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ; നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയം

സ്വന്തം ലേഖകൻ

തൃശൂർ: വീണ്ടും തെരുവുനായ ആക്രമമത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെയാണ് തെരുവു നായ കടിച്ചത്. ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52)യ്ക്കാണ് നായയുടെ കടിയേറ്റത്. ഒല്ലൂർ ഇളംതുരുത്തിയിലാണ് നായയുടെ ആക്രമണം.

വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ 10.30നാണ് സംഭവം. ഉഷ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഓടിയെത്തിയ നായ അവരുടെ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിച്ചത്. മുറിവുകൾ ആഴത്തിലുള്ളതാണ്.

ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ ഒഴിഞ്ഞുമാറി നായയെ ഓടിച്ചു. പിന്നാലെ ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

ഇതേ നായ മറ്റു പലരേയും കടിച്ചതായും നാട്ടുകാർ പറയുന്നു. പ്രദേശത്ത് ആശങ്കയും പടർന്നിട്ടുണ്ട്. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.