Spread the love

പത്തനംതിട്ട: ജില്ലാ കോടതിയിലെ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ജ്വല്ലറി സുരക്ഷാ ജീവനക്കാരനാണ് കടിയേറ്റ മറ്റൊരാള്‍. മജിസ്ട്രേറ്റിനെ വെട്ടിപ്രത്ത് വെച്ചാണ് തെരുവ് നായ ആക്രമിച്ചത്.

video
play-sharp-fill

മലപ്പുറത്ത് വൃദ്ധക്ക് നേരെയും തെരുവ് നായകളുടെ മാരകമായ അക്രമം നടന്നു. വീടിന്റെ തിണ്ണയില്‍ സന്ധ്യ സമയം വിശ്രമിക്കുകയായിരുന്ന 90 വയസ്സുള്ള വൃദ്ധയെ തെരുവ് നായ്ക്കൂട്ടം മാരകമായി ആക്രമിച്ചു. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തലാപ്പില്‍ ചിരുതമ്മക്കാണ് കയ്യിലും കാലുകളിലുമായി പരിക്കേറ്റത്. ഇവരെ നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കി.

കൊല്ലം ജില്ലയില്‍ മാത്രം ഇന്ന് 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇടുക്കിയില്‍ 15 പേര്‍ക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയില്‍ നിര്‍മല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രാവിലെ കടയില്‍ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ പശുവിന് പേ വിഷബാധയേറ്റു. തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കക്ഷി ചേരാന്‍ തീരുമാനിച്ചു.ഇതിന് സര്‍ക്കാര്‍ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിലും എറണാകുളത്തുമായി വളര്‍ത്തു ആടുകളേയും കോഴികളേയും നായകള്‍ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ നായകള്‍ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയില്‍ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു.