ട്രംപിന്റെ ഉപരോധത്തിന് പുല്ലുവില; ചൈനീസ് കപ്പലിന് പിന്നാലെ ഹോര്‍മുസ് കടന്ന് മൂന്ന് കപ്പലുകള്‍

Spread the love

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആദ്യദിനം തന്നെ കടലിടുക്ക് കടന്ന് മൂന്ന് കപ്പലുകള്‍.

video
play-sharp-fill

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെ, ചൈനീസ് എണ്ണക്കപ്പലുകള്‍ക്ക് പിന്നാലെ മറ്റ് കപ്പലുകള്‍ കൂടി ഹോര്‍മുസ് കടന്നതായാണ് വിവരം. ഇറാന്‍ എണ്ണക്കടത്തിന്റെ പേരില്‍ യുഎസ് ഉപരോധം നേരിടുന്ന റിച്ച്‌ സ്റ്റാറി, മുരളികിഷന്‍ കപ്പലുകളാണ് ഇന്ന് ഹോര്‍മുസിലൂടെ കടന്നുപോയത്.

പനാമ പതാക വഹിച്ച യുഎഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗള്‍ഫ് കപ്പലും ഹോര്‍മുസ് കടന്നതായാണ് റിപ്പോർട്ടുകള്‍. ഇറാന്‍ തുറമുഖം ലക്ഷ്യമിട്ടുള്ള കപ്പലുകളല്ലാത്തതിനാലാണ് ഇവയെ ലക്ഷ്യംവെക്കാതിരുന്നതെന്ന് യുഎസ് സേന പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്താന്റെ മധ്യസ്ഥതയിലുള്ള ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ ചര്‍ച്ച കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.