
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം.
ഡൽഹിയിലെ ജനക്പുരിയിലുള്ള സ്കൂളിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.
സ്കൂളിലെ ജീവനക്കാരനാണ് പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നതെന്ന് പൊലിസ് സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് ഒന്നിനാണ് കുട്ടിയുടെ അമ്മ ജനക്പുരി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സ്കൂളിലെ ജീവനക്കാരൻ മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.
ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതോടെ പൊലിസ് ഇയാളെ ഉടൻ തന്നെ
കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
എന്നാൽ, പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് നിലനിൽക്കെത്തന്നെ ദ്വാരക അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം അനുവദിച്ചു.
“കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ മേൽനടപടികളുമായി മുന്നോട്ട് പോകും,” എന്ന് ഡൽഹി പൊലിസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.







