Spread the love

തിരുവനന്തപുരം: പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെ ആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തില്‍.

video
play-sharp-fill

സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം നേടിയ മല്ലികയ്‌ക്ക്‌ രണ്ടുതവണ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു.

ഭാരത്‌ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്‌കാരവും നേടിയിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവ്‌, സമാന്തരം, മായാമാളവഗ‍ൗള, നിറങ്ങള്‍ക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികള്‍.

ഭർത്താവ്‌ ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ കെ പി രവീന്ദ്രനാഥ്‌. മക്കള്‍: നിമ ആർ നാഥ്‌, കെ ആർ നിശാന്ത്‌. മരുമകൻ: ജി പ്രവീണ്‍.